ബംഗളുരു: കനത്ത മഴയില്‍ ബംഗളുരു മെട്രോ ട്രാക്കിൽ മരം വീണതോടെ സർവീസുകൾ തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം വീണത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചെന്ന് ടിബിഎംആർസിഎൽ മുന്നറിയിപ്പ് നൽകി. തുടർന്ന് ഇന്ന് രാവിലെയോടെ തടസ്സങ്ങള്‍ നീക്കി സര്‍വീസ് പുനഃരാരംഭിക്കുകയായിരുന്നു.