മൂന്നാറില്‍ കെണിയിലായ കടുവയെ പെരിയാർ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു | VIDEO

Jaihind Webdesk
Friday, October 7, 2022

 

ഇടുക്കി: മൂന്നാറിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വനംവകുപ്പിന്‍റെ കെണിയിൽ ആയ കടുവയെ കാട്ടിൽ തുറന്നു വിട്ടു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലാണ് തുറന്നു വിട്ടത്. ഇന്ന് പുലർച്ചയോടെ മൂന്നാറിൽ നിന്നും കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകൾ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നുവിട്ടാൽ ജീവിക്കാൻ ആകുമെന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷമാണ് കടുവയെ തുറന്നുവിട്ടത്.