KANNUR| കണ്ണൂര്‍ ആറളത്ത് ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു

Jaihind News Bureau
Thursday, June 26, 2025

കണ്ണൂര്‍ ആറളം ഫാമില്‍ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കില്‍ താമസക്കാരനായ രാജീവനാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 തോടെ ഒന്നാം ബ്ലോക്കില്‍ കള്ള് ചെത്തുന്നതിനിടയിലായിരുന്നു അപകടം.

തെങ്ങില്‍ നിന്നിറങ്ങി ഷെഡിലേക്ക് നടക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേറ്റ് രാജീവന്‍ തെറിച്ചു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ചെത്ത് തൊഴിലാളി ബിനു ഈരായിക്കും പരിക്കേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിജേഷ് മുഴക്കുന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫാമിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് രാജീവനെയും വിജേഷിനെയും ഇരിട്ടിയിലെ സ്വകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജീവന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.