പുലിപ്പേടിയില്‍ പത്തനംതിട്ട; കലഞ്ഞൂരിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി

Jaihind Webdesk
Wednesday, December 7, 2022

 

പത്തനംതിട്ട: കലഞ്ഞൂരിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. പുലർച്ചെ ടാപ്പിംഗിന് പോയ തൊഴിലാളികളാണ് പുലിയെ കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഇത് ആറാം തവണയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നത്.

ബുധനാഴ്ച പുലർച്ചെ കലഞ്ഞൂരിൽ സ്വകാര്യ റബർ എസ്റ്റേറ്റിൽ ടാപ്പിംഗ് എത്തിയ തൊഴിലാളികളാണ് പുലിയെ കണ്ടത്. പുലിയുടെ സാന്നിധ്യം ഉണ്ടായ കലഞ്ഞൂറിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി വിവര ശേഖരണം നടത്തി. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇത് ആറാം തവണയാണ് കലഞ്ഞൂരിലെ ജനവാസ മേഖലയിൽ പുലിയിറങ്ങിയത്.

ഇഞ്ചപ്പാറ, കുടപ്പാറമല, കോട്ടപ്പാറമല, പാക്കണ്ടം, മുറിഞ്ഞകല്‍, കാരക്കാക്കുഴി തുടങ്ങിയ സ്ഥലങ്ങളിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. പുലിയെ കണ്ടെത്താനായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും
പുലിയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടില്ല. പുലിയെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.