കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന,നാളെ പോസ്റ്റ്‌മോര്‍ട്ടം

Jaihind Webdesk
Wednesday, May 22, 2024

 

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. നേരത്തെ പുലിയെ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു. മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന. മയക്കുവെടി വെച്ചത് ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അൽപം മരുന്ന് മാത്രമെ പുലിയുടെ ശരീരത്തിൽ കയറിയിട്ടുള്ളൂവെന്നാണ് നിഗമനം. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.