മൂന്നുവയസുള്ള കുരുന്നിനെ ഊഞ്ഞാലിലിരുത്തി പീഡിപ്പിച്ചു; കുമളിയില്‍ എഴുപത്തിമൂന്നുകാരൻ പിടിയില്‍

Jaihind Webdesk
Wednesday, January 3, 2024

 

ഇടുക്കി: കുമളിയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച എഴുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ. ആനവിലാസം ശാസ്താംനട സ്വദേശി മുത്തുരാജാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തേനിയില്‍ നിന്നും പിടികൂടുകയായിരുന്നു.

കഴിഞ്ഞ 29 നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. രാവിലെ വീടീന് വെളിയിൽ കളിച്ചു കൊണ്ടിരുന്ന മറ്റ് കുട്ടികളെ വീടുകളിലേക്ക് പറഞ്ഞുവിട്ടതിന് ശേഷം മൂന്നു വയസുകാരിയെ ഊഞ്ഞാലിരുത്തി മുത്തുരാജ് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അമ്മ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിവരം പോലീസിനു കൈമാറി.

സംഭവത്തിന് ശേഷം ഒളിവിൽ പോയ മുത്തുരാജിനെ പിന്നീട് തേനിയിൽ നിന്നും കുമളി പോലീസ് പിടികൂടി. കുമളി എസ്എച്ച്ഒ ജോബിൻ ആൻ്റണിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.