ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

Jaihind Webdesk
Wednesday, July 24, 2024

 

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സെെനികർ ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനിടയില്‍ ഒരു സൈനികന് പരുക്കേൽക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി സൈന്യം അറിയിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോർട്ട്.

കുപ്‌വാരയില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് സെെന്യവും കശ്മീർ പോലീസും ഉൾപ്പെടുന്ന സംഘം സംയുക്ത തിരച്ചിൽ ആരംഭിച്ചത്. ചൊവ്വാഴ്ച പൂഞ്ച് ജില്ലയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയിരുന്നു. അതിനിടയില്‍ ഏറ്റുമുട്ടലുണ്ടാവുകയും ഒരു സെെനികന്‍ വീരമൃത്യു വരിക്കുകയും ചെയ്തു.