ആലപ്പുഴയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jaihind Webdesk
Thursday, September 19, 2024

 

ആലപ്പുഴ: റെയിൽവേ പാളം മുറിച്ചുകടക്കുവാൻ ശ്രമിക്കവെ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. പാതിരപ്പള്ളി ചെട്ടികാട് നിവാസിൽ രഞ്ജുകുമാറിന്‍റെയുംചിത്രയുടെയും മകൻ വൈശാഖ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ പാതിരപ്പള്ളി റെയിൽ ക്രോസിന് വടക്ക് സൽക്കല ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്. സമീപത്തെ വീട്ടിലെ മരണാനന്തരചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക്നടക്കുമ്പോഴാണ് ട്രെയിൻ തട്ടിയത് . പാളത്തോട് ചേർന്ന് നടക്കവേ ട്രെയിൻവന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകട കാരണം. ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥിയായിരുന്നു വൈശാഖ് .