കോട്ടയത്ത് കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു

Jaihind Webdesk
Thursday, July 14, 2022

കോട്ടയം: കോളേജ് കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടി മരിച്ചു. കോട്ടയത്തെ വനിതാ കോളേജ് കെട്ടിടത്തിൽ നിന്നും കഴിഞ്ഞ ദിവസം വീണ് പരിക്കേറ്റ പെൺകുട്ടിയാണ് മരിച്ചത്. പന്തളം എടപ്പോൺ സ്വദേശിനിയായ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിനി ദേവിക (21) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടയുകയായിരുന്നു.