കോട്ടയത്ത് 7 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Jaihind Webdesk
Sunday, September 18, 2022

തിരുവനന്തപുരം: കോട്ടയത്ത് പാമ്പാടിയിൽ ഏഴ് പേരെ കടിച്ച് നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ആക്രമണത്തിനുശേഷം നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് പാമ്പാടി ഏഴാംമൈൽ ഭാഗത്ത് വച്ച് തെരുവ് നായ ഒരു കുട്ടിയടക്കം ഏഴു പേരെ കടിച്ചത്. വീടിന്‍റെ മുറ്റത്ത് കയറി തെരുവ് നായ വീട്ടമ്മയെ കടിക്കുന്ന ആക്രമണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.