ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ജവാന് വീരമൃത്യു

Jaihind Webdesk
Wednesday, June 12, 2024

 

ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു.  ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു.  ജമ്മുവിലെ ഡോഡയിൽ സൈനിക പോസ്റ്റിന് നേരെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് പരുക്കേറ്റു. കഴിഞ്ഞ പത്തു മണിക്കൂറിലേറെയായി ജമ്മു മേഖലയിലെ രണ്ടിടങ്ങളിൽ ഏറ്റുമുട്ടുൽ തുടരുകയാണ്. കത്വവയിലും ദോഡയിലുമാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നത്.

അതേസമയം ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചു. ഇയാളിൽ നിന്നും ആയുധങ്ങളും ഒരു ലക്ഷം രൂപയും പിടികൂടി. കത്വയിലെ ഹിരാ നഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് ഭീകരർ ഗ്രാമീണർക്ക് നേരെ വെടിവച്ചത്. ഇവിടെ ആക്രമണം നടത്തിയ രണ്ടാമത്തെ ഭീകരനായി തെരച്ചിൽ തുടരുകയാണ്.