കുടുംബ വഴക്ക് : ഇടുക്കിയില്‍ ഏഴുവയസുകാരനെ ബന്ധു ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി

Jaihind Webdesk
Sunday, October 3, 2021

ഇടുക്കി : ആനച്ചാലിൽ കുടുംബവഴക്കിനിടെ 7 വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആമക്കുളം റിയാസ് മൻസിൽ റിയാസിന്‍റെ മകൻ അൽത്താഫ് ആണ് മരിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു കുട്ടിക്കും  അമ്മയ്ക്കും സഹോദരനും മുത്തശിക്കും പരിക്കേറ്റു.

കുടുംബപ്രശ്‌നങ്ങളാണ് കൊലപതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കുട്ടിയുടെ മാതാവിന്‍റെ സഹോദരീ ഭര്‍ത്താവായ ഷാജഹാനാണ് പ്രതി. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. നേരത്തെ ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.  കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.