ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് സ്കൂള്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jaihind Webdesk
Wednesday, June 26, 2024

 

ആലപ്പുഴ: ആലപ്പുഴയിൽ അയല്‍വാസിയുടെ മതിലിടിഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി ആണ് മരിച്ചത്. 13 വയസായിരുന്നു. ലെജനത്ത്‌ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അല്‍ ഫയാസ്. വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വരുന്ന വഴിയിൽ ഏഴരയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. സൈക്കിളില്‍ വീട്ടിലേക്ക് പോകവെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.