ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു, കുട്ടികൾ സുരക്ഷിതർ; ഒഴിവായത് വന്‍ ദുരന്തം

Jaihind Webdesk
Friday, June 14, 2024

 

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്‍റെ ബസിനാണ് വെള്ളിയാഴ്ച രാവിലെ 8.30- ഓടെ തീപിടിച്ചത്. ആല ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചാണ് തീപിടിത്തമുണ്ടായത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ഇതിനുപിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.