കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജനുവരി 6ന് നടന്ന ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിനാണ് കേസ്.
രാജ്യത്തെ മുസ്ലിങ്ങള്‍ മുഴുവന്‍ വര്‍ഗീയവാദികളാണെന്നും പാകിസ്ഥാനിലേക്കു പോകണമെന്നുമാണ് ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി.സി ചര്‍ച്ചയില്‍ ആരോപിച്ചു.