‘ഇതാണ് യുപിയിലെ സ്മാർട്ട് സിറ്റി’; വെള്ളക്കെട്ടില്‍ റോഡിലെ കുഴിയില്‍ വീണ് പോലീസുദ്യോഗസ്ഥനും ഭാര്യയും | VIDEO

Jaihind Webdesk
Monday, June 20, 2022

ലക്‌നൗ: ഉത്തർപ്രദേശിലെ അലിഗന്ധില്‍ റോഡിലെ കുഴിയില്‍ വീണ് പോലീസുദ്യോഗസ്ഥനും ഭാര്യയും. ആശുപത്രിയിലേക്ക് പോവുകയായിരുന്ന ദമ്പതികളാണ് വെള്ളക്കെട്ടില്‍ അകപ്പെട്ട് തുറന്നിട്ട ഓടയിലേക്ക് വീണത്. ഓടയുടെ മുകളിലെ സ്ലാബുകള്‍ ഇല്ലാത്തതാണ് അപകടത്തിനു വഴിവെച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്കും പരിക്കുകളുണ്ട്. ഓടിക്കൂടിയ ആളുകളാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

സംഭവം വലിയ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ‘ഇതാണ് യുപിയിലെ ‘സ്‌മാർട് സിറ്റി അലിഗഡ്, ആരോടാണ് നാം നന്ദി പറയുക’– വിരമിച്ച ഐഎസ് ഉദ്യോഗസ്ഥൻ സൂര്യ പ്രതാപ് സിംഗ് വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. അധികൃതരുടെ അനാസ്ഥയ്ക്കെതിരെയും പ്രതിഷേധം ശക്തമാണ്.