‘മാധ്യമ പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി’; സി.ആര്‍. മാത്യുവിനെ അനുസ്മരിച്ച് ഗവര്‍ണര്‍

Jaihind News Bureau
Tuesday, September 9, 2025

തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വി ന്യൂസ് ഇന്‍ചാര്‍ജായിരുന്ന സി.ആര്‍. മാത്യുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അനുശോചനം രേഖപ്പെടുത്തി. മാധ്യമരംഗത്ത് ദീര്‍ഘകാലത്തെ അനുഭവപരിചയമുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു സി.ആര്‍. മാത്യു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും ഗവര്‍ണര്‍ അനുശോചന സന്ദേശത്തിലൂടെ തന്റെ അഗാധമായ ദുഃഖം അറിയിച്ചു.