മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു

Jaihind Webdesk
Tuesday, June 25, 2024

 

ഇടുക്കി:  മൂന്നാറിൽ ശക്തമായ മഴയെ തുടർന്ന് മൺതിട്ട ഇടിഞ്ഞു വീടിന് മുകളിലേക്ക് വീണ് ഒരാൾ മരണപ്പെട്ടു. മൂന്നാർ ലക്ഷം കോളനി നിവാസി കുമാറിൻറെ ഭാര്യ മാലയാണ് മരണപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മണ്ണിനടിയിൽ നിന്നും മാലയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണസംഭവിക്കുകയായിരുന്നു. മഴ ശക്തമായി തുടരുന്നതിനാൽ രാത്രികാല യാത്രയ്ക്കും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. മഴ മുന്നറിയിപ്പുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.