യു.എസ്. ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ കടുത്ത നികുതി ഈടാക്കിയിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായുള്ള തങ്ങളുടെ വ്യാപാരബന്ധം ‘ഏകപക്ഷീയമായ ദുരന്തം’ ആണെന്നും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പോസ്റ്റില്‍ കുറിച്ചു. ഇന്ത്യ തങ്ങള്‍ക്ക് ‘പൂജ്യം നികുതി’യില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വൈകിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും റഷ്യന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെയും സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്. തങ്ങള്‍ ഇന്ത്യയുമായല്ല, ഇന്ത്യ തങ്ങളുമായാണ് വ്യാപാരം ചെയ്യുന്നതെന്നായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം.
‘ഞങ്ങള്‍ക്ക് ഇന്ത്യയുമായി വളരെ കുറഞ്ഞ വ്യാപാരങ്ങളേ ഉള്ളൂ, എന്നാല്‍ ഇന്ത്യക്ക് ഞങ്ങളുമായി ധാരാളം വ്യാപാരങ്ങളുണ്ട്. ചുരുക്കത്തില്‍, ഇന്ത്യയുടെ ഏറ്റവും വലിയ ഉപഭോക്താവ് ഞങ്ങളാണ്, അവര്‍ ഞങ്ങള്‍ക്ക് ധാരാളം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. പതിറ്റാണ്ടുകളായി ഈ ബന്ധം ഏകപക്ഷീയമാണ്,’ ട്രംപ് വ്യക്തമാക്കി. കൂടാതെ, റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു.