ബംഗാളില്‍ തട്ടിപ്പ് സംഘം ബന്ദിയാക്കിയ തൃശൂർ സ്വദേശിയെ മോചിപ്പിച്ചു

 

ബംഗാളിൽ തട്ടിപ്പ് സംഘം ബന്ദിയാക്കിയ തൃശൂർ എരുമപ്പെട്ടി സ്വദേശിയെ പൊലീസ് കണ്ടെത്തി മോചിപ്പിച്ചു. തളികപറമ്പിൽ ഹാരിസിനെയാണ് വെസ്റ്റ് ബംഗാളിൽ വെച്ച് എട്ടംഗ സംഘം തട്ടികൊണ്ട് പോയത്. തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ പൊലീസ് പിടികൂടി. ബെല്ലാരിയിൽ വ്യാപാരം നടത്തുന്ന ഹാരിസ്, തൊഴിലാളികളെ കൊണ്ടുവരാനാണ് ബംഗാളിൽ പോയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഹാരിസിനെ തട്ടിക്കൊണ്ട് പോയത്. ബന്ധുക്കളെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മാൽഡയിൽ നിന്നാണ് ഹാരിസിനെ കണ്ടെത്തിയത്.

Comments (0)
Add Comment