പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; മധ്യവയസ്കന്‍ പിടിയില്‍

Jaihind Webdesk
Wednesday, June 19, 2024

 

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. കാഞ്ഞിരക്കാട് പാറയ്ക്കൽ അനിൽകുമാറിനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 18 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു.

2022-ൽ കോടനാട് സ്റ്റേഷൻ പരിധിയിൽ ബലാത്സംഗക്കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ എം.കെ. രാജേഷ്, എസ്ഐമാരായ എൻ.ഡി. ആന്‍റോ, റെജിമോൻ, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, ബാലാമണി, സിപിഒ മുഹമ്മദ് ഷാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.