പാലക്കാട് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും എസ്എഫ്ഐ പ്രവര്‍ത്തകനും അറസ്റ്റില്‍. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. സ്കൂളില്‍ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്.
പാറക്കളത്തെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും സിപിഎം പ്രവര്‍ത്തകനുമായ അജീഷ്, എസ്എഫ്ഐ പ്രവര്‍ത്തകനായ സഹോദരന് അജയഘോഷ് എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. കോടതി മതിൽ ചാടിക്കടന്ന് ട്രാന്‍സ്ഫോമറില്‍ പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി അജയഘോഷിനെ കൈക്ക് പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് ജയിലിലേക്ക് മാറ്റി.