കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വന്‍ ഗൂഡാലോചന; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍

Jaihind Webdesk
Friday, December 1, 2023

കൊല്ലം: കൊലത്ത് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ വൻ ഗൂഡാലോചനയെന്ന് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്പറുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വെച്ച് കാർ ഓടിച്ചുവെന്നാണ് വിവരം. ഇത് അന്വേഷണം വഴിമുട്ടിക്കുന്നതിനുള്ള പ്രതികളുടെ തന്ത്രമാണെന്നും കുട്ടിയെ ആശ്രാമം മൈതാനത്തെത്തിച്ച ഓട്ടോയുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാതെ വന്നിരിക്കുകയാണ് മലപ്പുറം സ്വദേശിക്ക്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ കാറിന്‍റെ നമ്പറായിരുന്നു. സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കാർ ഉടമയായ എടവണ്ണ സ്വദേശി ബിമൽ സുരേഷ് പ്രതികരിച്ചു.