ഭാരത് ജോഡോ പദയാത്രികനായ തമിഴ്‌നാട് സ്വദേശി ട്രക്ക് ഇടിച്ചു മരിച്ചു; അനുശോചിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, November 11, 2022

ഭാരത് ജോഡൊ യാത്രയിലെ പദയാത്രികനായ തമിഴ്‌നാട് സ്വദേശി ട്രക്ക് ഇടിച്ചു മരിച്ചു.
തഞ്ചാവൂര്‍ സ്വദേശി പി. ഗണേശന്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രി പദയാത്രക്കിടെ റോഡ് മുറിച്ചു നടക്കുന്നതിന് ഇടയില്‍ നന്ദേഡ് വെച്ചാണ് അപകടം ഉണ്ടായത്. ഒരു ലോറി ഇടിച്ചു ഗുരുതര പരിക്ക് പറ്റിയ അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാരത യാത്രികന്‍ അല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അദ്ദേഹം സ്വമേധയാ പദയാത്രികനാവുകയായിരുന്നു.
കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ 1991 മുതല്‍ നടത്തിയിട്ടുള്ള എല്ലാ പദയാത്രയിലുമായി 13,000 കിലോമീറ്ററിലധികം നടന്നിട്ടുള്ള അദ്ദേഹം അറിയപ്പെടുന്നത് തന്നെ യാത്ര ഗണേശന്‍ എന്നാണ്. ഗണേശന്‍റെ മരണത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചിച്ചു.