പത്തനംതിട്ടയില്‍ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വായില്‍ തുണി തിരുകി, കൈകാലുകള്‍ കെട്ടിയ നിലയില്‍

Jaihind Webdesk
Saturday, December 30, 2023

പത്തനംതിട്ട: പത്തനംതിട്ടയില്‍ മൈലപ്രയിൽ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോര്‍ജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്.  പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരുകയാണ്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. വായില്‍ തുണി തിരുകി, കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കടയ്ക്കുള്ളിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

പോലീസ് പരിശോധനയില്‍ കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കാണാനില്ലെന്ന് വ്യക്തമായി. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.