നവകേരള സദസ്; പങ്കെടുക്കാനെത്തിയയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

Jaihind Webdesk
Monday, December 11, 2023

ഇടുക്കി അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശൻ (46) ആണ് മരിച്ചത്. നവകേരള സദസിന്‍റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അർജുനൻ മുനിയമ്മ ദമ്പതികളുടെ മകനാണ് ഗണേശൻ. ഇയാൾക്ക് മുമ്പ് ചുഴലിരോഗം ഉള്ളതായി പോലീസ് പറഞ്ഞു.