അമ്മയുമായി ഫോണില്‍ സംസാരിക്കവേ ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ടുകയറിയ വാഹനമിടിച്ച് ദുബായില്‍ മലയാളി യുവാവ് മരിച്ചു

JAIHIND TV MIDDLE EAST BUREAU
Saturday, April 22, 2023

 

ദുബായ്: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ മലയാളി എന്‍ജിനീയർ വാഹനം ഇടിച്ച് മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി.ടി ജസീമാണ് മരിച്ചത്. 32 വയസായിരുന്നു. റിട്ടയേര്‍ഡ് ഡിവൈഎസ്പി ആയിരുന്ന ടി.ടി അബ്ദുല്‍ജബ്ബാറിന്‍റെ മകനാണ്.

റോഡരികില്‍ അമ്മ റംലയുമായി ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ടുവന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബായില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതാണ്. സീനത്ത് ആണ് ഭാര്യ. യമിന്‍ മരക്കാര്‍, ഫില്‍ഷ എന്നിവര്‍ മക്കളാണ്.