കോട്ടയം പാലായില്‍ നിയന്ത്രണം വിട്ട ലോറി തെങ്ങിലിടിച്ചു; ഡ്രൈവർ മരിച്ചു

Jaihind Webdesk
Monday, January 15, 2024

 

കോട്ടയം: പാലാ പയപ്പാറിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ തെങ്ങിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് പ്ലാമ്പറമ്പിൽ വീട്ടിൽ ചാക്കോയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ചിങ്ങവനം എഫ്സിഐ ഗോഡൗണിൽ നിന്നും അരിയുമായി അറക്കുളത്തേക്ക് പോകും വഴി ആയിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ഇടിച്ച് മഞ്ഞക്കുന്നേൽ മാത്തുക്കുട്ടിയുടെ വീടിന്‍റെ മതിലും തകർന്നു. അപകടത്തിൽ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവർ ചാക്കോയെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.