രാഹുൽ ഗാന്ധി എഴുതിയ കത്തും,  ഈസ്റ്റർ -വിഷു-പെരുന്നാൾ ആശംസകാർഡുകള്‍ എത്തി; വീടുകളില്‍ നേരിട്ട് എത്തിച്ച് എ പി അനിൽകുമാർ എംഎൽഎ

Jaihind Webdesk
Saturday, April 8, 2023

വയനാട്: വയനാട്ടിലെ വോട്ടർമാർക്ക് രാഹുൽ ഗാന്ധി എഴുതിയ കത്തും,  ഈസ്റ്റർ , വിഷു, പെരുന്നാൾ ആശംസകാർഡുകളും എ പി അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ
വീട്ടുകളിൽ എത്തിച്ചു.

വണ്ടൂരിലെ പോരൂർ പഞ്ചായത്തിലെ വീടുകളിലാണ് എ പി അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കത്തും – ആശംസാ കാർഡുകളും എത്തിച്ചു നൽകിയത് . സൂറത്ത് കോടതി വിധിയെ തുടർന്ന് ലോകസഭാഗത്വം നഷ്ടപ്പെട്ട സാഹചര്യത്തിൽ വയനാട്ടിലെ വോട്ടർമാർക്ക് നേരിട്ട് കത്ത് എഴുതുമെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. എ ഐ സി സി മെമ്പർ ഇ.മുഹമ്മദ് കുഞ്ഞി ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അജ്മൽ , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഗൃഹാ സന്ദർശന പരിപാടി നടന്നത്.