പാലക്കാട് സ്റ്റേഷനറി കടയില്‍ നിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി

 

പാലക്കാട് കൊല്ലങ്കോട് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. വടക്കഞ്ചേരി സ്വദേശി വാസുവിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയിൽ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

1850 ഡിറ്റനേറ്ററുകള്‍, 1073 ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്. മൂന്ന് ചാക്ക് ഓലപ്പടക്കവും  ഇവയുടെ കൂട്ടത്തില്‍ കണ്ടെടുത്തു. ദീപാവലി ആവശ്യത്തിനായുള്ള പടക്കങ്ങളുടെയും മറ്റ് സാധനങ്ങളുടെയും മറവില്‍ സ്ഫോടകവസ്തുക്കളും എത്തിച്ച് വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കാനുളള ശ്രമമായിരുന്നുവെന്നാണ്  നിഗമനം. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി കൊല്ലങ്കോട് പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Comments (0)
Add Comment