തിരുവനന്തപുരം: മെഡിക്കൽ കോളജില്‍ വൃക്ക രോഗിയെ എലി കടിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട പൗഡിക്കോണം സ്വദേശി എസ് ഗിരിജ കുമാരിയെയാണ് എലി കടിച്ചത്. എലി കടിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്ന് നിസാരവത്ക്കരിക്കുന്ന സമീപനമാണ് ഉണ്ടായതെന്ന് ഗിരിജാ കുമാരിയുടെ മകള്‍ പറഞ്ഞു.
അബോധാസ്ഥയിലാണ് ഗിരിജാ കുമാരിയെ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിക്കവെയാണ് എലി കടിച്ചത്. കാലിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നോക്കിയപ്പോൾ കാലിൽ എലി കടിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടതെന്ന് മകള്‍ പറയുന്നു. ഡോക്ടറെ അറിയിച്ചപ്പോള്‍ ഇക്കാര്യം കാര്യമായിട്ടെടുത്തില്ലെന്നും ഡ്രസ് ചെയ്യാന്‍ പോലും തയാറാകാതെ പോയി വാക്സിനെടുക്കാന്‍ പറയുക മാത്രമാണ് ചെയ്തതെന്നും പരാതിയുണ്ട്.