നിയുക്ത യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയും മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയും കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് അടൂര്‍ പ്രകാശ് നിയുക്ത യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് എ.കെ ആന്റണി എല്ലാവിധ ആശംസകളും നേര്‍ന്നു. തിരഞ്ഞെടുപ്പ് എന്ന ദൗത്യം ആദ്യം പൂര്‍ത്തീകരിക്കണമെന്നും യുഡിഎഫിന്റെ ഭരണവും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയും വരണമെന്നതാണ് ആദ്യത്തെ ദൗത്യമെന്നും എ.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുകയായിരുന്നു.
പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ആക്രമണത്തില്‍ എ.കെ.ആന്റണി പ്രതികരിച്ചത്:
ജയം നമുക്ക് തന്നെ. ഇന്ത്യയുടെ സൈന്യത്തെ കീഴ്‌പ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ല. രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ സൈന്യത്തിന്റെ പിന്നില്‍ അണി നിരക്കുക.
രാഷ്ട്രമൊന്നിച്ചു സൈന്യത്തോടൊപ്പം അണി നിരക്കണം. ഇതിനിടയിലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റം വരുന്നത്. കേരളത്തില്‍ എല്ലാ സോഷ്യല്‍ ഗ്രൂപ്പിന്റെയും പിന്തുണ കൂടി നേടാനാകണം. കൂട്ടിയിണക്കുന്ന ഐക്യത്തിന്റെ കണ്ണിയായി മാറാന്‍ കഴിയണം.
നിയുക്ത യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം:
ഏറ്റവും നിര്‍ണായ ഘട്ടത്തിലാണ് ചുമതല എല്‍ക്കുന്നത്. യുഡിഎഫിന് ഒരു ലക്ഷ്യബോധമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും UDF വന്‍ വിജയം നേടും. എല്ലാവരേയും കൂട്ടിയോജിച്ച് ഒരുമിച്ച് മുന്നോട്ട് പോകും. സോഷ്യല്‍ ഗ്രൂപ്പുകളുടെ കാര്യങ്ങള്‍ കേട്ടറിഞ്ഞ് അവരുമായി ചര്‍ച്ച നടത്തി മുന്നോട്ടു പോകും.