തദ്ദേശ തിരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത കൂട്ടും; ഇടതുപക്ഷത്തിന് ‘ഷോക്ക് ട്രീറ്റ്മെന്റ്’ നല്‍കാന്‍ ജനം സജ്ജം: എ.കെ. ആന്റണി

Jaihind News Bureau
Tuesday, December 9, 2025

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. വിലക്കയറ്റം, ചാര്‍ജ് വര്‍ദ്ധന, നികുതി വര്‍ദ്ധന എന്നിവ കാരണം ജനജീവിതം ദുസ്സഹമായെന്നും, ഇടതുപക്ഷത്തിന് ഒരു ‘ഷോക്ക് ട്രീറ്റ്മെന്റ്’ നല്‍കാന്‍ ഭൂരിഭാഗം ജനങ്ങളും സജ്ജരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരം ശക്തമായി പ്രതിഫലിക്കുമെന്നും എ കെ ആന്റണി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ കോടതി വിധി സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എ കെ ആന്റണി പ്രതികരിച്ചു. അത് കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.