കണ്ണൂര്‍: ജയ്ഹിന്ദ് ടി.വി ന്യൂസ് ഇന്‍ചാര്‍ജായിരുന്ന സി.ആര്‍. മാത്യുവിന്റെ നിര്യാണത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി അനുശോചനം രേഖപ്പെടുത്തി. പത്ര, ദൃശ്യമാധ്യമ രംഗത്ത് ദീര്‍ഘകാലത്തെ അനുഭവപരിചയമുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു സി.ആര്‍. മാത്യു എന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുമ്പോഴും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കൊപ്പം സഞ്ചരിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് കെ.സി. വേണുഗോപാല്‍ അനുസ്മരിച്ചു. വാര്‍ത്തകളില്‍ പക്ഷം ചേരാതെ സത്യസന്ധമായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. മാത്യുവിന്റെ വേര്‍പാട് മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ.സി. വേണുഗോപാല്‍ അറിയിച്ചു.