‘നാല് വോട്ടിനായി മാത്രം ദൈവവിശ്വാസിയായി മാറുന്ന കപട മാർക്സിസ്റ്റ്’ ; ജെയ്ക്കിന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം

Jaihind News Bureau
Thursday, March 18, 2021

 

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ദൈവവിശ്വാസിയായി മാറുന്ന ഇടതുസ്ഥാനാർത്ഥി ജെയ്ക്കിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍. പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പള്ളിയില്‍ നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിന് വഴിയൊരുക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വൈരുദ്ധ്യാത്മക ഭൌതികവാദം ഉപേക്ഷിച്ചോ എന്ന് ചിലർ ചോദിക്കുന്നു. നാല് വോട്ടിനായി കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ തയാറാകുന്ന ജെയ്ക്കിനെ കപട മാർക്സിസ്റ്റ് എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 27,000 ലേറെ വോട്ടുകള്‍ക്കായിരുന്നു ജെയ്ക്കിന്‍റെ തോല്‍വി.