വർഗീയത പറയാൻ നൂറ് നാവ്; അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷാക്കെതിരെ മിണ്ടാൻ സിപിഎമ്മിന് ഭയം

Jaihind Webdesk
Sunday, December 22, 2024

തിരുവനന്തപുരം: ദിവസം കഴിയും തോറും വർഗീയതയുടെ കെട്ടഴിച്ച് വിടുന്ന കാര്യത്തിൽ മത്സരിക്കുകയാണ് സിപിഎം നേതാക്കൾ. വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശമാണ് ഇതിൽ അവസാനത്തേത്.

എന്നാൽ ഡോ ബി.ആര്‍ അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്‍ അടക്കമുള്ള. സിപിഎം നേതാക്കൾ. ഒരു പ്രസ്താവന കൊണ്ട് പോലും അമിത് ഷായെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല. അമിത് ഷാ രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ്‌ ആവർത്തിക്കുമ്പോൾ സിപിഎം എന്ത് നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരും പ്രധാന നേതാക്കന്മാരും ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പിണറായി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. അമിത് ഷായെയും നരേന്ദ്ര മോദിയെയും പിണറായിക്ക് ഭയമാണോയെന്നും അതോ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കോൺഗ്രസിനെ അനാവശ്യമായി ആക്രമിച്ചു കൊണ്ട്, ബിജെപി – സംഘപരിവാർ സംഘടനകൾക്ക് ഊർജം പകരുകയാണ് കേരളത്തിലെ സിപിഎമ്മും നേതാക്കളും എന്ന കാര്യത്തിൽ തർക്കമില്ല