ഇടുക്കി നെടുങ്കണ്ടത്ത് വന്‍മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം ആശാരികണ്ടം റോഡിലാണ് പുലര്‍ച്ചെ മരം വീണത്. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്ന നടപടികള്‍ ആരംഭിച്ചു
കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനും ശാന്തന്‍പാറക്കും ഇടയില്‍ നിരവധി ഇടങ്ങളില്‍ മരം വീണും മണ്ണിടിഞ്ഞു വീണും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട. മേഖലയില്‍ മഴ തുടരുകയാണ്.