കോട്ടയത്ത് കൂറ്റന്‍ ആഞ്ഞിലിമരം കടപുഴകി റോഡിന് കുറുകെ വീണു; ഒഴിവായത് വന്‍ അപകടം

Jaihind Webdesk
Friday, May 31, 2024

 

കോട്ടയം: പാറമ്പുഴ അയ്മനത്ത് ചിറയിൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കഞ്ഞിക്കുഴി-തിരുവഞ്ചൂർ റോഡിൽ ഇറഞ്ഞാൽ-പാറമ്പുഴ ഭാഗത്താണ് റോഡിൽ ആഞ്ഞിലിമരം വീണത്. ഇന്ന് രാവിലെ 10 മണിയോട് കൂടിയായിരുന്നു സംഭവം. റോഡരികിൽ നിന്ന മരം കടപുഴകി റോഡിനു കുറുകെ വീഴുകയായിരുന്നു. റോഡില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.