കോട്ടയത്ത് വടവാതൂരിൽ വൻ ഹാൻസ് നിർമ്മാണ യൂണിറ്റ് പിടിച്ചെടുത്തു

Jaihind Webdesk
Tuesday, September 6, 2022


കോട്ടയത്ത് വടവാതൂരിൽ വൻ ഹാൻസ് നിർമ്മാണ യൂണിറ്റ് പിടിച്ചെടുത്തു. 500 കിലോയിലധികം ഹാൻസും, ഇവ ചെറിയ പായ്ക്കറ്റുകളിലാക്കുന്നതിനുള്ള മെഷീനുകളും അടക്കമാണ് പിടികൂടിയത്. 20 ലക്ഷം രൂപ വിലവരുന്നവയാണിത് കൂടാതെ 12 കുപ്പി വിദേശ മദ്യവും വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വടവാതൂർ തേമ്പ്രവാൽക്കടവ് ശാസ്ത്രാ അമ്പലത്തിന് സമീപമാണ് പാൻമസാല നിർമ്മാണ കേന്ദ്ര പ്രവർത്തിച്ചിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് വിജയപുരം തടത്തിൽ പറമ്പിൽ സരുൺ കുമാറിനെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് കമ്മീഷണർ സ്ക്വാഡും, എക്സൈസ് ഇൻ്റലിജൻസും, പാമ്പാടി എക്സൈസ് റേഞ്ചും, കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് നിർമാണ കേന്ദ്രം പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളിലായി ഈ കേന്ദ്രത്തെ പറ്റി രഹസ്യ നിരീക്ഷണം നടത്തിയാണ് ഒടുവിൽ എക്സയിസ് സംഘം റെയ്ഡ് നടത്തിയത്.