ബൈക്ക് നല്‍കിയില്ല; തൃശൂരില്‍ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം | VIDEO

Jaihind Webdesk
Friday, December 2, 2022

 

തൃശൂരിൽ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം. കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയ ആളാണ് മർദ്ദിച്ചത്. അഞ്ചേരി സ്വദേശി മിഥുനാണ് മർദനമേറ്റത്. കുട്ടിവൈശാഖ് എന്നറിയപ്പെടുന്ന അഞ്ചേരി സ്വദേശി ആണ് മർദ്ദിച്ചത്. ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

ബൈക്ക് നൽകാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഹീമോഫീലിയ രോഗിയായ മിഥുനെ ഇയാള്‍ മർദ്ദിച്ചത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ 28-ാം തീയതിയാണ് സംഭവം. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

https://www.youtube.com/watch?v=9xwUmrWaWO4