പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Jaihind Webdesk
Friday, February 10, 2023

എറണാകുളം: പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ നാലു വയസ്സുകാരി അസ്മിനയാണ് മരിച്ചത്.ഹുനൂബ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. അമ്മയ് ക്കൊപ്പം രാവിലെ ജോലി ചെയ്യുന്ന കമ്പിനിയിലെത്തിയ കുട്ടി വേസ്റ്റ് കുഴിയില്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ മാലിന്യക്കുഴില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും രക്ഷിക്കാനായില്ല.   മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി