കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് മുമ്പ് കാട്ടാനയെ വിരട്ടിയോടിച്ച് വൈറലായ ശക്തിവേല്‍

Jaihind Webdesk
Wednesday, January 25, 2023

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം.  ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ഇടുക്കി ശാന്തന്‍പാറ സ്വദേശി  ശക്തിവേലാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പന്നിയാര്‍ എസ്റ്റേറ്റില്‍ വെച്ച് കാട്ടാനാക്കൂട്ടത്തെ ഓടിക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ഇന്ന് വെളുപ്പിനാണ് കാട്ടാന ആക്രമണമുണ്ടായത്.  മുമ്പ് റോഡിലിറങ്ങിയ കാട്ടാനയെ ശകാരിച്ച് മടക്കി അയക്കുന്ന ശക്തിവേലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.