മലയാളിയായ ഭാര്യയെ കൊന്ന് അന്യസംസ്ഥാന തൊഴിലാളി ജീവനൊടുക്കി

Jaihind Webdesk
Tuesday, September 6, 2022


മലയാളിയായ ഭാര്യയെ കൊന്ന് അന്യസംസ്ഥാന തൊഴിലാളി ജീവനൊടുക്കി. എറണാകുളം പിണർമുണ്ടയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജയാണ് കൊല്ലപ്പെട്ടത്.നാൽപ്പത്തി ഒന്ന് വയസായിരുന്നു. കൃത്യം നടത്തിയ ശേഷം ഭർത്താവ് ഷുക്രു തൂങ്ങി മരിക്കുകയായിരുന്നു. കഴുത്തുമുറിച്ച നിലയിലാണ് ലിജയെ കണ്ടെത്തിയത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ ഇന്ന് പുലർച്ചെയായിരുന്നു മരണം. ദമ്പതികൾക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് മക്കളുണ്ട്. മാസങ്ങളായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു