കൊറ്റംകുളങ്ങര ചമയവിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

Monday, March 25, 2024

കൊല്ലം: ചവറയിൽ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. പ്രശസ്തമായ ചമയവിളക്ക് മഹോത്സവം നടക്കുന്ന ചവറ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം. ഇന്ന് പുലർച്ചെ ചമയവിളക്ക് എഴുന്നള്ളിപ്പിനിടെ രഥവും വണ്ടിക്കുതിരയും വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് വയസുകാരി മരിച്ചത്. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്‍റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. തിക്കിലും തിരക്കിലും രഥത്തിന്‍റെ നിയന്ത്രണം വിട്ട് കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങിയാണ് അപകടമുണ്ടായത്.