ഐപിഎല്ലില്‍ ഇന്ന് തീ പാറും പോരാട്ടം; പ്ലേ ഓഫിലേക്ക് മുംബൈയോ ഡല്‍ഹിയോ?

Jaihind News Bureau
Wednesday, May 21, 2025

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മത്സരത്തെ മഴ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഴ കളി മുടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇരുടീമുകളുടെയും ആരാധകരും ആശങ്കയിലാണ്. മല്‍സരം രാത്രി 7.30 ന് മുംബൈയില്‍ നടക്കും.

പ്ലേ ഓഫിലേക്ക് ശേഷിക്കുന്ന ഒരു സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്. 12 കളികളില്‍നിന്ന് 14 പോയന്റുള്ള മുംബൈ നിലവില്‍ നാലാം സ്ഥാനത്തും 13 പോയന്റുമായി ഡല്‍ഹി അഞ്ചാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാലും അവസാന മത്സരംകൂടി ജയിച്ചാലേ ഡല്‍ഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകൂ.

എന്നാല്‍ മുംബൈയില്‍ മഴ കളി മുടക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മത്സരം ഉപേക്ഷിക്കണ്ടി വന്നാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകുകയും മുംബൈയുടെ സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. കളി ഉപേക്ഷിച്ചാല്‍ മുംബൈക്ക് 15-ഉം ഡല്‍ഹിക്ക് 14-ഉം പോയിന്റാകും. ഇങ്ങനെ വന്നാല്‍ ഡല്‍ഹിക്ക് അടുത്ത കളി ജയിച്ചാല്‍ മാത്രം മതിയാവില്ല, മറിച്ച് മുംബൈ-പഞ്ചാബ് മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരും. ശക്തരായ പഞ്ചാബ് കിംഗാസാണ് അവസാന മത്സരത്തില്‍ ഇരു ടീമുകളുടേയും എതിരാളി.