മകളോട് മോശമായി പെരുമാറിയ മദ്യപസംഘത്തെ ചോദ്യം ചെയ്ത പിതാവിനെ മര്‍ദ്ദിച്ചു; മനം നൊന്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു


കൊല്ലം: ആയൂരിൽ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മദ്യപസംഘത്തിന്‍റെ മർദ്ദനമേറ്റ പിതാവ് ആത്മഹത്യ ചെയ്തു. ആയൂർ സ്വദേശി അജയകുമാറാണ് മരിച്ചത്. 18-ാം തീയതി മകളുമായി സ്കൂട്ടറിൽ വരുമ്പോൾ നാല് അംഗ മദ്യപസംഘം അജയകുമാറിനെയും മകളെയും അധിക്ഷേപിച്ചിരുന്നു. മകളെ വീട്ടിലാക്കിയ ശേഷം ഇത് ചോദ്യം ചെയ്യുവാനെത്തിയ അജയകുമാറിനെ മദ്യപസംഘം മർദ്ദിച്ചവശനാക്കി. ഇതിൽ മനം നൊന്ത് ഇദ്ദേഹം തൂങ്ങി മരിക്കുകയായിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു ബന്ധുക്കൾ പോലിസിനു പരാതി നൽകി

Comments (0)
Add Comment