രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തി പിതാവ് തൂങ്ങിമരിച്ചു; സംഭവം തൃശൂരില്‍

Jaihind Webdesk
Wednesday, March 8, 2023

 

തൃശൂർ: രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തുമ്പൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. മാടമ്പത്ത് ബിനോയ്, മകൻ അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. ഭാര്യ മിനിയും മൂത്ത മകൻ അഭിനവും വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇളയ മകനെ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ഇളയ മകന് സംസാരത്തിന് വൈകല്യമുണ്ടായിരുന്നു. ലോട്ടറി തൊഴിലാളിയായിരുന്ന ബിനോയ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആളൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.