
ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്ന മലയാളി തിരുവനന്തപുരം സ്വദേശി ഹരിപ്രിയ ഷൈന് കോണ്‍സല്‍ ജനറലും ജീവനക്കാരും ചേര്‍ന്ന് ഗംഭീര യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പതിമൂന്ന് വര്‍ഷവും എട്ടു മാസവും ജോലി ചെയ്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാണ് ഹരിപ്രിയ നാട്ടിലേക്ക് മടങ്ങുന്നത്.
കോണ്‍സുലേറ്റിന്‍റെ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍, പാസ്‌പോര്‍ട്ട് സേവന വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, പാസ്‌പോര്‍ട്ട് കോണ്‍സല്‍ രാംകുമാര്‍ തങ്കരാജ് ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചു. യാത്രയയപ്പ് യോഗത്തില്‍ ഹരിപ്രിയ മറുപടി പ്രസംഗം നടത്തി.