ഉപ്പുതറയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിമാര്‍ തമ്മില്‍ മദ്യപിച്ച് കൂട്ടയടി

Monday, January 30, 2023

ഇടുക്കി: ഉപ്പുതറ ചീന്തലാറില്‍ സിപിഎം ലോക്കൽ സെക്രട്ടറിമാർ തമ്മിൽ കൂട്ടയടി.  മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ് സംഘർഷം. ചീന്തലാർ ലോക്കൽ സെക്രട്ടറി ആര്‍ ബോസിന് പരുക്കേറ്റു, സിപിഎം ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്‍റണി, ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം കെ സുരേന്ദ്രൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. പരിക്കേറ്റ ആർ ബോസ് ജില്ലാ സെക്രട്ടറിക്ക് പരാതി നൽകി. മാധ്യമങ്ങൾക്കു മുന്നിലോ പോലീസിലോ പരാതി നൽകരുതെന്ന പാർട്ടി നിർദേശത്തെ തുടർന്ന് ആർ ബോസ് വീട്ടിൽ വിശ്രമത്തിലാണ്.  ഉപ്പുതറയിലെ സിപിഎം നേതാവിന്‍റെ വീട്ടിൽ നടന്ന ചടങ്ങിലാണ് നേതാക്കൾ മദ്യപിച്ചു കുഴഞ്ഞാടിയത്.  കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം.കെ സുരേന്ദ്രൻ, മനു ആന്‍റണി എന്നിവർക്കെതിരെ സാമ്പത്തിക ക്രമക്കേടിനും ആരോപണം നിലവിൽ ഉള്ളതായി പറയപ്പെടുന്നു.