ADOOR PRAKASH MP| ‘സ്വര്‍ണക്കൊള്ളയില്‍ സമഗ്ര അന്വേഷണം വേണം; ഷാഫിക്ക് നേരെയുണ്ടായ അക്രമം പലതും മൂടിവയ്ക്കാനുള്ള സർക്കാർ നീക്കം’- അടൂര്‍ പ്രകാശ് എം.പി

Jaihind News Bureau
Sunday, October 12, 2025

സ്വര്‍ണക്കൊള്ള വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. അന്വേഷണത്തിനെ ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എന്തിന് ഭയക്കണം? ഭക്തജനങ്ങള്‍ക്ക് അറിയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനാല്‍ സത്യം പുറത്തു കൊണ്ടുവരാന്‍ കൃത്യമായ അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ അക്രമം പലതും മൂടിവെയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.